സി വി വര്‍ഗീസ് ചിത്തഭ്രമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിൽ; യൂത്ത് കോണ്‍ഗ്രസ്


കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൂന്നാറില്‍ വന്‍കിട കയ്യേറ്റമുണ്ടെന്ന് ആരോപിച്ച് ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷപ്രതികരണം നടത്തിയ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്. സി വി വര്‍ഗീസ് കുറച്ചുകാലമായി ചിത്തഭ്രമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ എസ് അരുണ്‍ പരിഹസിച്ചു. വര്‍ഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി നിയമിക്കണമെന്ന് അരുണ്‍ പറയുന്നു. അല്ലങ്കില്‍ 110 സ് ലൈനില്‍ നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി സുഖപ്പെടുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പരിഹാസമുയര്‍ത്തി.

ഡീന്‍ കുര്യാക്കോസ് പാഴ്ജന്മമമാണെന്നായിരുന്നു സി വി വര്‍ഗീസിന്റെ വിമര്‍ശനം. ഡീന്‍ കുര്യാക്കോസ് ബാഹുബലിയിലെ പ്രഭാസ് ആകാന്‍ ശ്രമിക്കുന്നു. പന വളച്ചുകെട്ടി ഹീറോ ആകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചെറുതോണിയുടെ പാലം വളച്ചു കെട്ടി നിര്‍വൃതി കൊള്ളുന്നുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്റെ തൊടുപുഴ മണ്ഡലവും എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സി വി വര്‍ഗീസ് പ്രസ്താവിച്ചിരുന്നു.

article-image

FGGFHFGHFGHFGH

You might also like

  • Straight Forward

Most Viewed