ബന്ദികളാക്കിയ രണ്ടു യുഎസ് പൗരന്മാരെ വിട്ടയച്ച് ഹമാസ്


ഹമാസ് ബന്ദികളാക്കിയ രണ്ടു യുഎസ് പൗരന്മാരെ വിട്ടയച്ചു. ഖത്തറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടു വനിതകളെ ഹമാസ് വിട്ടയച്ചത്. ഹമാസ് നടപടിയെ അമേരിക്ക സ്വാഗതം ചെയ്തു. അതേസമയം ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. നൂറിലധികം കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചു.

വടക്കന്‍ ഗാസയിലെ സഹറ മേഖല അപ്പാടെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. ഗാസ സിറ്റിയില്‍ നൂറുകണക്കിനുപേര്‍ അഭയം തേടിയിരുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയും തകര്‍ക്കപ്പെട്ടു. ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് കോണ്‍ഗ്രസിനെ സമീപിച്ചു. 

article-image

ൂബരഹിുര

You might also like

  • Straight Forward

Most Viewed