കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്‍റെ വില വർധനവിന് എതിരെ സുപ്രീംകോടതിയിൽ ഹർജി


ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്‍റെ വില വർധനവിന് എതിരെ സുപ്രീംകോടതിയിൽ ഹർജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയിൽ നിന്ന് 40 രൂപയായി ഉയർത്താനുള്ള തീരുമാനത്തിന് എതിരെയാണ് സുപ്രീംകോടതിയിൽ ഹർജി. എറണാകുളം സ്വദേശി രാജീവ് പി ആർ ആണ് ഹർജി ഫയൽ ചെയ്തത്. വില വർധനവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

നേരത്തെ തിരുവിതാംകൂർ‍ ദേവസ്വം ബോർ‍ഡിന്‍റെ ഓംബുഡ്‌സ്മാന്‍ നൽ‍കിയ റിപ്പോർ‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്‍റെ വില വർ‍ധിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നൽകിയത്. അസംസ്‌കൃത സാധനങ്ങളുടെ വിലയിൽ‍ ഉണ്ടായ വർ‍ധന ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയപ്പത്തിന്‍റെ വിലയും വർ‍ധിപ്പിക്കാന്‍ ഓംബുഡ്‌സ്മാന്‍ ശുപാർ‍ശ ചെയ്തത്. അഭിഭാഷകരായ സുവിദത്ത് സുന്ദരം, രാകേഷ് ശർമ്മ എന്നിവരാണ് ഹർജിക്കാരനായി അപ്പീൽ ഫയൽ ചെയ്തത്.

article-image

dsgdfg

You might also like

  • Straight Forward

Most Viewed