ഡൽ‍ഹിയിലെ ഇസ്രയേൽ‍ എംബസിയുടെയും ചബാദ് ഹൗസിന്‍റെയും സുരക്ഷവർ‍ധിപ്പിച്ചു


ഇസ്രയേൽ‍−പാലസ്തീന്‍ സംഘർ‍ഷം കനക്കുന്നതിനിടെ ഡൽ‍ഹിയിലെ ഇസ്രയേൽ‍ എംബസിയുടെയും ജൂത കമ്യൂണിറ്റി സെന്‍ററായ ചബാദ് ഹൗസിന്‍റെയും സുരക്ഷവർ‍ധിപ്പിച്ചു. ഇസ്രയേൽ‍ ഏംബസിയുടെയും സെന്‍ട്രൽ‍ ഡൽ‍ഹിയിലെ ചാന്ദ്‌നി ചൗക്കിൽ‍ സ്ഥിതി ചെയ്യുന്ന ചബാദ് ഹൗസിന്‍റെയും മുന്നിൽ‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

അതേസമയം, ഗാസയിൽ മുന്നറിയിപ്പില്ലാതെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പാലസ്തീൻ രംഗത്തെത്തി. ഹമാസിന്‍റെ സായുധ വിഭാഗമായ എസെദീൻ അൽ−ഖാസിം ബ്രിഗേഡ്സ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശത്രുവിന് മനുഷ്യത്വത്തിന്‍റെയും ധാർമികതയുടെയും ഭാഷ മനസിലാകുന്നില്ല, അതിനാൽ അവർക്ക് മനസിലാകുന്ന ഭാഷയിൽ ഞങ്ങൾ അവരെ അഭിസംബോധന ചെയ്യുമെന്നും പ്രസ്താവനയിലൂടെ സംഘടന വ്യക്തമാക്കി.

article-image

dsgfgc

You might also like

  • Straight Forward

Most Viewed