വിശദീകരണം വ്യക്തമല്ല; കുഴൽനാടന്റെ വെല്ലുവിളി ഏറ്റെടുക്കുന്ന കാര്യം പിന്നീടെന്ന് സിപിഎം

ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടന്റെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിൽ സിപിഎം. മാത്യു കുഴൽനാടൻ ആദ്യം വ്യക്തമായ വിശദീകരണം നൽകണം. അതിനു ശേഷമേ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ തീരുമാനമുണ്ടാവൂ എന്നാണ് സിപിഎം നിലപാട്. ചിന്നക്കനാലിൽ വസ്തു വാങ്ങിയതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടി കണക്കാക്കുന്നത്.
മാത്യുവിന്റെ അഭിഭാഷക കമ്പനിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണം ഏറെക്കുറെ തൃപ്തികരമാണ്. എന്നാൽ ചിന്നക്കനാലിലെ വസ്തു വാങ്ങിയതിൽ മാത്യുവിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സിപിഎം നിലപാട്. ന്യായ വിലയുടെ അടിസ്ഥാനത്തിൽ അല്ല ഭൂമികച്ചവടം നടക്കാറുള്ളത്. പഴയ കെട്ടിട വിവരം മറച്ചുവെച്ചതിലെ വിശദീകരണവും തൃപ്തികരമല്ലെന്നും സിപിഎം പറയുന്നു. താമസയോഗ്യമായ കെട്ടിടം വാങ്ങി പിന്നീട് റിസോർട്ടാക്കി മാറ്റി. ഇതുമായി ബന്ധപ്പെട്ടൊന്നും മാത്യു കുഴൽനാടൻ വിശദീകരണം നൽകിയിട്ടില്ല. ഇത്തരം കാര്യങ്ങളിൽ വിശദീകരണം നൽകിയാൽ വെല്ലുവിളി ഏറ്റെടുക്കാമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും പാർട്ടി പ്രതിരോധത്തിലാവുകയാണ്. തന്റെ കമ്പനിയുടെ കണക്ക് പുറത്ത് വിടാം, വീണ വിജയന്റെ എക്സാലോജികിന്റെ കണക്ക് പുറത്തുവിടണമെന്നാണ് മാത്യു കുഴൽനാടൻ ഇന്നലെ പത്ര സമ്മേളനം നടത്തി വെല്ലുവിളിച്ചത്.
dfvdfsdfs