“നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല”; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം; പിന്നാലെ മരണം


ശാരിക

തിരുവനന്തപുരം: അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിനായാണ് കൊല്ലം പന്മന സ്വദേശിയായ വേണു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. എന്നാൽ ചികിത്സ ലഭിച്ചില്ലെന്നാരോപണം ഇപ്പോൾ ഗുരുതരചർച്ചയാകുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നേരിട്ട ദുരനുഭവം വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിലൂടെ പങ്കുവെച്ച മണിക്കൂറുകൾക്കകം മരണമടഞ്ഞു. ആ ശബ്ദസന്ദേശത്തിൽ വേണു തന്റെ ദാരുണമായ അനുഭവങ്ങൾ വ്യക്തമാക്കുന്നു — “ആശുപത്രിയിൽ എന്തെങ്കിലും ചോദിച്ചാൽ മറുപടി പോലും തരുന്നില്ല. നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല. കൈക്കൂലി മാത്രമാണ് ഇവിടെ നടക്കുന്നത്.”

വേണു ആദ്യം നെഞ്ചുവേദനയെ തുടർന്ന് ചവറ പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടർന്ന് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്ന് നിർദേശം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. പക്ഷേ അഞ്ച് ദിവസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തിൽ പറയുന്നു.

റൗണ്ട് സമയത്ത് എത്തിയ ഡോക്ടറോട് ശസ്ത്രക്രിയ എപ്പോൾ നടത്തുമെന്നു ചോദിച്ചപ്പോൾ, അവർക്കുതന്നെ അതിനെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്നും വേണു പരാമർശിച്ചു. “ഇതെല്ലാം കൈക്കൂലിക്കായാണോ ഇങ്ങനെ നടക്കുന്നത് എന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ട മെഡിക്കൽ കോളേജ് ഇപ്പോൾ രോഗികളുടെ ശാപം പേറുന്ന പറുദീസയാണ്,” വേണു സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറയുന്നു.

തനിക്കെന്തെങ്കിലും സംഭവിച്ചാൽ പുറംലോകത്തെ അറിയിക്കണമെന്നും വേണു സുഹൃത്തിനോട് പറഞ്ഞിരുന്നു. മണിക്കൂറുകൾക്കകം, വേണുവിന്റെ ജീവൻ നഷ്ടമായി.

article-image

േോ്്േ

You might also like

  • Straight Forward

Most Viewed