മലയാളിയായ റോബിന്‍ ഇലക്കാട്ട് മൂന്നാം തവണയും മിസോറി മേയർ


ശാരിക

ഹൂസ്റ്റണ്‍: യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം മേയറാകുന്നത്.

കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമായ റോബിന്‍ 2020 ഡിസംബറിലാണ് ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. നഗരത്തെ അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ ദൂരദര്‍ശിത്വപരമായ വികസനനടപടികളാണ് ജനപ്രീതിയുടെ അടിസ്ഥാനം.

വംശവ്യത്യാസമില്ലാത്ത ഉള്‍പ്പെടുന്ന വികസനവും നവീകരണ പദ്ധതികളും, കമ്മ്യൂണിറ്റി ഇടപെടലുകളും, പൊതുസുരക്ഷയും വിനോദസഞ്ചാര സൗകര്യവികസനവും റോബിനെ ജനകീയനാക്കി. ടീനയാണ് അദ്ദേഹത്തിന്റെ ഭാര്യ. കെയ്റ്റ്‌ലിന്‍, ലിയ എന്നിവര്‍ മക്കളാണ്.

article-image

jgjkk

You might also like

  • Straight Forward

Most Viewed