“കേരളത്തിൽ എയിംസിന്റെ തറക്കല്ല് ഇടാതെ ഇനി വോട്ട് തേടില്ല” — സുരേഷ് ഗോപി
ശാരിക
തൃശൂർ: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുവരെ താൻ വോട്ട് അഭ്യർഥിച്ച് ജനങ്ങളോട് മുന്നിൽ വരില്ലെന്ന് നടനും തൃശൂർ എം.പിയുമായ സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ‘എസ്.ജി. കോഫി ടൈംസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എയിംസ് ആലപ്പുഴയിൽ തന്നെ വേണം. ഇത്രയും ദുരിതാവസ്ഥയിലുള്ള പ്രദേശം മറ്റൊന്നില്ല. ഇടുക്കിയും അതുപോലെ ദുരിതത്തിൽ ആണെങ്കിലും ഭൂമിശാസ്ത്രപരമായി അവിടെ എയിംസ് സ്ഥാപിക്കൽ പ്രായോഗികമല്ല. അതിനാൽ ആലപ്പുഴയാണ് ഏറ്റവും അനുയോജ്യം,” എന്ന് സുരേഷ് ഗോപി പറഞ്ഞു.
“തൃശൂർക്കാരാണ് എന്നെ തിരഞ്ഞെടുത്തത്, പക്ഷേ ഞാൻ തൃശൂരിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന എം.പി. അല്ല. കേരളത്തിനുവേണ്ടി പ്രവർത്തിക്കുന്ന തൃശൂർകാരന്റെ എം.പി. ആണ് ഞാൻ. ആലപ്പുഴയ്ക്ക് എയിംസ് അനുവദിക്കുന്നതിൽ തടസ്സമുണ്ടെങ്കിൽ, പിന്നെ തൃശൂരിന്റെ തണ്ടെല്ല് ഞാൻ അവിടെ പ്രകടിപ്പിക്കും. അങ്ങനെയെങ്കിൽ എയിംസ് തൃശൂരിൽ തന്നെ വേണം.” സുരേഷ്ഗോപി കൂട്ടിച്ചേർത്തു.
asff
