രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും


രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്. അപകീര്‍ത്തി പരാമര്‍ശക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് വയനാട്. എഐസിസി, കെപിസിസി നേതാക്കളെല്ലാം ഇന്ന്കല്‍പ്പറ്റയിലെത്തും. ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ അദ്ദേഹം കൈമാറും. പരിപാടിയില്‍ പങ്കെടുക്കാന്‍ കാല്‍ ലക്ഷത്തോളം പ്രവര്‍ത്തകരെത്തും എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് രാഹുലിന്‍റെ പരിപാടികള്‍. അതിന് ശേഷം രാഹുല്‍ മടങ്ങും. അതേസമയം, അദ്ദേഹം പുതുപ്പള്ളിയിലേക്ക് എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

article-image

adsadsadsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed