ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് തിര. കമ്മീഷനോട് എല്‍ഡിഎഫ്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി. ഉത്സവ കാലം പരിഗണിച്ച് തിരഞ്ഞെടുപ്പ് നീട്ടണമെന്നാണ് ആവശ്യം. ഓണം, ശ്രീനാരായണ ഗുരു ജയന്തി, അയ്യൻങ്കാളി ജയന്തി, മണകാട് പള്ളി പെരുന്നാൾ എന്നിവ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപനം കമ്മീഷന്‍ പുന:പരിശോധിക്കണമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജനപ്രതിനിധി മരിച്ച് ഒരു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏത് സമയത്തും തിരഞ്ഞെടുപ്പ് നേരിടുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമാണ്. എന്നാൽ, ആഘോഷങ്ങൾ നടക്കുന്ന ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഓണം ഓഗസ്റ്റ് 29 നും മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ഓഗസ്റ്റ് 28 നും ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഓഗസ്റ്റ് 31 നുമാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കണം. കമ്മീഷൻ പ്രഖ്യാപിച്ച തീയതി പുനഃപരിശോധിക്കണം. പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ അസാധാരണത്വം ഉണ്ട്. മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുമ്പ് പ്രഖ്യാപനം വന്നു. ജനങ്ങളുടെ വോട്ടവകാശം ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്ന നിലപാടാണ്.
കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഇത്തവണ തർക്കമില്ലാതിരുന്നത് ഉമ്മൻചാണ്ടിയുടെ മകനായത് കൊണ്ട് മാത്രമാണ്. ഉമ്മൻചാണ്ടിയുടെ മരണത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത്. മരണത്തിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിൽ നടക്കേണ്ടത് രാഷ്ട്രീയ മത്സരമാണ്. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് വെച്ചാകും ചർച്ച. പുതുപ്പള്ളി വികസനത്തിൽ ഏറെ പിന്നിലാണ്. ഈ കാലത്തിനിടയിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും വി എൻ വാസവൻ പറഞ്ഞു.
ASDADSADSADS

