അടുത്ത മണ്ണാറശാല അമ്മയായി സാവിത്രി അന്തർജനം
സാവിത്രി അന്തർജനമാണ് (83) മുറപ്രകാരം അടുത്ത മണ്ണാറശാലയിലെ അമ്മ. ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം വി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തർജനം.
ഇന്നലെ രാവിലെയാണ് മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചത്. 93 വയസായിരുന്നു. രാത്രി വൈകി സംസ്കാരം നടത്തി. ക്ഷേത്രത്തിനും നിലവറയ്ക്കും നടുവിൽ അമ്മമാർക്ക് മാത്രമായുള്ള പ്രത്യേക സ്ഥാനത്തായിരുന്നു സംസ്കാരം. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്.
ASDADSADSADS

