മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 43,760 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വര്‍ണം പവന് 224 രൂപ കുറഞ്ഞ് 47,736 രൂപയും, ഗ്രാമിന് 28 രൂപ കുറഞ്ഞ് 5,967 രൂപയുമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 43,960 രൂപയിലെത്തിയിരുന്നു. ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 76.70 രൂപയും എട്ട് ഗ്രാമിന് 613.60 രൂപയുമാണ് വിപണി വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,915 ഡോളറായിട്ടുണ്ട്.
asddasadsads