കാഞ്ഞങ്ങാട്‌ സിപിഐ എം പ്രവര്‍ത്തകന് കുത്തേറ്റു


അത്തിക്കോത്ത് എസി നഗർ ആദിവാസി കോളനിക്ക് സിപിഐ എം -ആർഎസ്എസ് ആക്രമണം. ആക്രമണത്തിൽ സിപിഐ എം പ്രവർത്തകന്‌ സാരമായി പരിക്കേറ്റു. അത്തിക്കോത്ത്‌ ഫസ്‌റ്റ്‌ ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്‌ടറുമായ ചേരിക്കൽ വീട്ടിൽ കൃ-ഷ്ണനാണ്(35) കുത്തേറ്റത്. കഴുത്തിലും തലയ്ക്കും കൈക്കും കുത്തേറ്റ കൃഷ്‌ണനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട്‌ അഞ്ചരയോടെയാണ്‌ സംഭവം. ബൈക്കിലെത്തിയ അഞ്ചംഗ അക്രമിസംഘം ബിയർ ബോട്ടിൽ തലയടിച്ച് പൊട്ടിച്ചശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അക്രമം തടയാൻ ശ്രമിച്ച സഹോദരൻ ഉണ്ണിക്കും അമ്മ ഗൗരിക്കും പരിക്കേറ്റിണ്ട്‌. അത്തിക്കോത്ത്‌ എസി നഗർ കോളനിയിലെ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന യുവാക്കൾ ഓടിയെത്തിയതിനാലാണ് കൃഷ്ണന്റെ ജീവൻ രക്ഷിക്കാനായത്.

കല്യാൺറോഡിലെയും മാവുങ്കാലിലെയും ആർഎസ്‌എസ്‌ പ്രവർത്തകരായ സുജിത്(25), സുധീഷ്(24), രാഹുൽ(24), ഷിജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അക്രമികളിൽ നാലുപേരെ പിടികൂടി. ഇന്നലെ രാവിലെയും ഇവിടെ പ്രശ്നം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വൈകീട്ട്‌ നടന്ന സംഭവം.

article-image

asdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed