കേരളത്തിലെ റോഡുകളിലെ പുതുക്കിയ വേഗ പരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ


സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾ‍ക്ക് 6 വരി ദേശീയ പാതയിൽ‍ 110 കിലോമീറ്റർ‍, 4 വരി ദേശീയ പാതയിൽ‍ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ‍ 90 കിലോമീറ്റർ‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ‍ 70, നഗര റോഡുകളിൽ‍ 50 കിലോമീറ്റർ‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്−മീഡിയം ഹെവി യാത്ര വാഹനങ്ങൾ‍ക്ക് 6 വരി ദേശീയ പാതയിൽ‍ 95 കിലോമീറ്റർ‍, 4 വരി ദേശീയ പാതയിൽ‍ 90, മറ്റ് ദേശീയപാതകളിൽ‍ 85, 4 വരി സംസ്ഥാന പാതയിൽ‍ 80 കിലോമീറ്റർ‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ‍ 60, നഗര റോഡുകളിൽ‍ 50 കിലോമീറ്റർ‍ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.

ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളിൽ‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ‍ 60 കിലോമീറ്ററും നഗര റോഡുകളിൽ‍ 50 കിലോമീറ്റർ‍ ആയും നിജപ്പെടുത്തിയിട്ടുണ്ട്.

article-image

szddxzg

You might also like

  • Lulu Exchange
  • Straight Forward

Most Viewed