മുൻ ബ്രസീൽ പ്രസിഡന്‍റ് ജെയ്‌ർ ബോൽസണാരോയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് എട്ട് വർഷത്തേക്ക് വിലക്ക്


ബ്രസീൽ മുൻ പ്രസിഡന്‍റ് ജെയ്‌ർ ബോൽസണാരോയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് എട്ട് വർഷത്തേക്ക് വിലക്കി ഫെഡറൽ ഇലക്ടറൽ കോടതി. 2030 വരെ ബോൽസണാരോയ്ക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്താനുള്ള നീക്കത്തെ അനുകൂലിച്ച് നാൽ ജഡ്ജിമാർ വോട്ട് രേഖപ്പെടുത്തി. ഇലക്ടറൽ കോടതിയിലെ ആകെയുള്ള ഏഴ് ജഡ്ജിമാരിൽ നാൽ പേരും വിലക്കിനെ അനുകൂലിച്ചതോടെ, ബോൽസണാരോയുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായി. ഒരു ജഡ്ജി വിലക്കിനെ എതിർത്തപ്പോൾ, രണ്ട് ജഡ്ജിമാർ ഇതുവരെ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. 

2022 ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായ ലുല ഡിസിൽവയോട് പരാജയം നേരിട്ടതോടെ, ബ്രസീലിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെപ്പറ്റി കടുത്ത ആക്ഷേപമാണ് ബോൽസണാരോ ഉന്നയിച്ചത്. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ബോൽസണാരോ ശ്രമിച്ചു. തലസ്ഥാനനഗരമായ ബ്രസീലിയയിലെ സർക്കാർ മന്ദിരങ്ങൾ കൈയേറാൻ അണികളെ പ്രേരിപ്പിക്കുകയും ചെയ്തു.  വോട്ടിംഗ് യന്ത്രത്തെപ്പറ്റി തെളിവുകളില്ലാതെ ആക്ഷേപം ഉന്നയിച്ചതിനാണ് ബോൽസണാരോയ്ക്കെതിരെ കോടതി കേസെടുത്തത്. തുടർന്നാണ് വിലക്ക് നടപടികൾ എത്തിയത്. എന്നാൽ വോട്ടിംഗ് യന്ത്രത്തപ്പറ്റി താൻ വിവാദപരമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും വിലക്ക് ഏർപ്പെടുത്തിയ കോടതിവിധി തെറ്റാണെന്നും ബോൽസണാരോ പ്രതികരിച്ചു.

article-image

sdtgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed