പുരാവസ്തു തട്ടിപ്പ് കേസ്: കെ.സുധാകരന്റെ അറസ്റ്റ് തടഞ്ഞു


പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റ് തടഞ്ഞു. ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി. കെ.സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഈ മാസം 21ന് ഹരജി വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാണ് സുധാകരന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. അതേസമയം, സുധാകരന്‍ സത്യസന്ധനാണെങ്കില്‍ അറസ്റ്റിനെ ഭയക്കുന്നതെന്തിനാണെന്ന് സര്‍ക്കാറിന്‍റെ അഭിഭാഷകന്‍ ചോദിച്ചു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സുധാകരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ മാസം 23 ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് സുധാകരനോട് ആവശ്യപ്പെട്ടിരുന്നത്. 19 മാസങ്ങൾക്ക് ശേഷം കേസിൽ പ്രതിചേർക്കുന്നത് സംശയാസ്പദമാണെന്നാണ് ജാമ്യാപേക്ഷയിലെ സുധാകരന്റെ ആരോപണം. എം.പിയായ താൻ സമൂഹത്തിൽ നിലയും വിലയും ഉള്ള ആളായതിനാൽ കേസിൽ നിന്ന് ഒളിച്ചോടില്ലെന്നും മുൻകൂർ ജാമ്യ ഹരജിയിൽ പറയുന്നു. കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ.

article-image

asadadsdsa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed