ആടിനെ പട്ടിയാക്കുന്ന സമീപനം: മാധ്യമങ്ങൾക്കെതിരായ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് എം.വി.ഗോവിന്ദൻ


പാലക്കാട്∙ മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനയിൽനിന്നു മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കുമാത്രമാണു മറുപടി പറഞ്ഞത്. എസ്എഫ്ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അതു പറയും. അതു ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തത്. അന്വേഷണം നടക്കട്ടെയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

article-image

sadddasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed