സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം എകെജി സാംസ്‌കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ


സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ (47) ആണ് മരിച്ചത്. സിപിഐഎം നിയന്ത്രണത്തിലുള്ള എകെജി സാംസ്‌കാരിക കേന്ദ്രത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചങ്ങരംകുളം കാർഷിക വികസന ബാങ്ക് ജീവനക്കാരനാണ് മരിച്ച കൃഷ്ണകുമാർ. ഇദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു.

article-image

sdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed