വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് മരിച്ചു


കുമളി: കുടുംബാംഗങ്ങൾക്കൊപ്പം തേനിയിലെ വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് മരിച്ചു. ചെന്നൈ നീലാങ്കര സ്വദേശിനി ഫെമിന (15) ആണ് മരിച്ചത്. കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ബന്ധുക്കള്‍ക്കുമൊപ്പം വെള്ളച്ചാട്ടത്തില്‍ കുളികഴിഞ്ഞ് തിരിച്ച് പോകാനായി വാഹനത്തിനടുത്തേക്കു നീങ്ങുമ്പോഴാണ് മരക്കൊമ്പ് ഫെമിനയുടെ തലയിലേക്ക് വീണത്.

ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ഉടൻതന്നെ കമ്പത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് മരിച്ചു

article-image

bcvbcvbcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed