കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു


കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്‍റെ ഉടമയാണ് ബെന്നി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ് മരണകാരണമെന്ന് നിഗമനം. പയ്യാവൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവയ്ക്കാൻ സുഹൃത്തുക്കൾക്കൊപ്പം ബെന്നി പോയിരുന്നു. ബെന്നിയുടെ കൈയിലിരുന്ന തോക്കിൽനിന്നും അബദ്ധത്തിൽ വെടിപൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് സുഹൃത്തുകൾ നൽകുന്ന മൊഴി.

article-image

rtdrty

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed