കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഹൈകോടതി റദ്ദാക്കി


കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഹൈകോടതി റദ്ദാക്കി. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി നിലനിൽക്കില്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. കേരള സർവകലാശാലയിലെ വി.സിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ ഇതിൽ തീരുമാനമെടുക്കാതെ വിട്ടുനിന്നു. ഇതോടെയായിരുന്നു ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കിയത്. 

ഇതോടെയാണ് 17 സെനറ്റ് അംഗങ്ങൾ ഹൈകോടതിയെ സമീപിച്ചത്.ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കുകയും നിഴൽ യുദ്ധം നടത്തുകയുമാണ് ഒരു കൂട്ടം സെനറ്റ് അംഗങ്ങൾ എന്നാണ് ഗവർണർ ആരോപിച്ചിരുന്നത്.

article-image

rtyryr

You might also like

  • Lulu Exchange
  • Straight Forward

Most Viewed