ഐഎഎസ് പുങ്കുവന്മാർ തനിക്ക് എതിരെ പരാതി നൽകി! : ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി എം എം മണി


ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും വിമർശനവുമായി എം എം മണി എംഎൽഎ. ഇടുക്കി ജില്ലാ കളക്ടർക്കെതിരേയും സബ് കളക്ടർക്കെതിരേയുമാണ് എംഎം മണിയുടെ വിമർശനം. വനിത രത്നമെന്ന് അഭിസംബോധന ചെയ്താണ് ജില്ലാ കളക്ടർക്കെതിരേയുളള പരിഹാസം. കളക്ടറെ കുറിച്ച് താൻ വേറൊന്നും പറയുന്നില്ല. സബ് കളക്ടർ ഉത്തരേന്ത്യക്കാരനാണെന്നും എം എം മണി ആവർത്തിച്ചു. ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്കെതിരെ ദേവിക്കുളം ആർഡി ഓഫീസിന് മുമ്പിൽ നടത്തിയ സിപിഐഎം മാർച്ചിനിടെയായിരുന്നു എം എം മണിയുടെ പരിഹാസം.

ഐഐഎസ് അസോസിയേഷനേയും എം എം മണി പരിഹസിച്ചു. ഐഎഎസ് പുങ്കുവന്മാർ തനിക്ക് എതിരെ പരാതി നൽകി. അപ്പോ താൻ കുറച്ചുകൂടി പറഞ്ഞു. പരാതി നൽകിയാൽ ഒന്നും നടക്കില്ലെന്നും എം എം മണി മുന്നറിയിപ്പ് നൽകി.

ദേവിക്കുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടിയാണെന്ന് നേരത്തെ എം എം മണി അധിക്ഷേപിച്ചിരുന്നു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അനുകൂല നടപടികൾ സ ർക്കാർ സ്വീകരിക്കുമ്പോൾ സബ് കളക്ടറും ജില്ലാ കളക്ടറും തടസം സൃഷ്ടിക്കുന്നുവെന്നും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും എം എം മണി എംഎൽഎ വിമർശിച്ചിരുന്നു.

article-image

FGHDFHFGH

You might also like

  • Straight Forward

Most Viewed