ഇടുക്കിയിൽ‍ മദ്യം കഴിച്ചവർ‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തിൽ മദ്യത്തിൽ‍ കീടനാശിനി കലർ‍ന്നതായി കണ്ടെത്തൽ‍


ഇടുക്കി അടിമാലിയിൽ‍ മദ്യം കഴിച്ചവർ‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തിൽ‍ കീടനാശിനിയുടെ അംശം മദ്യത്തിൽ‍ കലർ‍ന്നിരുന്നതായി കണ്ടെത്തൽ‍. ഡോക്ടർ‍മാർ‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ‍. മദ്യത്തിൽ‍ കീടനാശിനി കലർ‍ത്തിയതോ കീടനാശിനി എടുത്ത പാത്രത്തിൽ‍ മദ്യം ഒഴിച്ച് കുടിച്ചതോ ആകാമെന്ന സംശത്തിലാണ് പൊലീസ്.

ആശുപത്രിയിൽ‍ കഴിയുന്ന മൂന്ന് പേരുടെയും സുഹൃത്തായ സുധീഷിനാണ് മദ്യം ലഭിച്ചത്. സുധീഷ് മദ്യപിച്ചിരുന്നില്ല. മദ്യം കഴിച്ചതിനെ തുടർ‍ന്ന് അവശനിലയിലായ അടിമാലി സ്വദേശികളായ അനിൽ‍ കുമാർ‍, കുഞ്ഞുമോന്, മനോജ് എന്നിവർ‍ അടിമാലി താലൂക്ക് ആശുപത്രിയിൽ‍ ചികിൽ‍സ തേടുകയായിരുന്നു.

ആരോഗ്യ നില മോശമായതിനെ തുടർ‍ന്ന് മൂന്ന് പേരെയും കോട്ടയം മെഡിക്കൽ‍ കോളജിലേയ്ക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. വഴിയിൽ‍ കിടന്ന് നിന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കൾ‍ പോലീസിന് നൽ‍കിയിരിക്കുന്ന മൊഴി. സുധീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

article-image

ീബീ5ബീ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed