ആനാവൂർ‍ നാഗപ്പനെ മാറ്റി വി.ജോയിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ തീരുമാനം


വി. ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ആനാവൂർ‍ നാഗപ്പനെ സ്ഥാനത്ത് നിന്ന് മാറ്റും. ജില്ലയിൽ‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ധാരണയായത്.

എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളത്തിന് ശേഷം ആനാവൂർ‍ നാഗപ്പനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുത്തിരുന്നു. ആ സമയത്ത് തന്നെ ആനാവൂർ‍ നാഗപ്പനെ സ്ഥാനം ഒഴിയേണ്ടതായികരുന്നു. എന്നാൽ‍ ജില്ലയിലെ മുതിർ‍ന്ന നേതാക്കൾ‍ തമ്മിലുള്ള കടുത്ത വിഭാഗീതയാണ് തടസമായത്. അതുകൊണ്ടുതന്നെ ആനാവൂർ‍ നാഗപ്പന് പകരം മറ്റൊരു സെക്രട്ടറിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിൽ‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തിൽ‍ പങ്കെടുത്തു. തിരുവനന്തപുരം കോർ‍പറേഷൻ കത്ത് വിവാദവും സിപിഐഎമ്മിന്റെ പോഷക സംഘടനകളിലെ പ്രശ്‌നങ്ങളും വലിയ വിവാദങ്ങളായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ആനാവൂർ‍ നാഗപ്പനെ സ്ഥാനത്ത് നിന്ന് മാറ്റി വി. ജോയിയെ നിയമിക്കുന്നത്.

article-image

67686t8

You might also like

  • Lulu Exchange
  • Straight Forward

Most Viewed