സംസ്ഥാനത്തെ സ്കൂളുകളിൽ ഗ്രേസ്മാർക്ക് വീണ്ടും


സംസ്ഥാനത്ത് സ്കൂളുകളിൽ ഗ്രേസ്മാർക്ക് പുനസ്ഥാപിച്ചു. ഈ അക്കാദമിക് വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് ഗ്രേസ് മാർക്ക് പുനസ്ഥാപിക്കുന്നത്. പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്കാണ് ഈ അക്കാദമിക വർഷം മുതൽ പുനസ്ഥാപിക്കുന്നത്.എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള ഗ്രേസ് മാർക്കാണ് പുനസ്ഥാപിക്കുക.

കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടുവർഷം വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചിരുന്നില്ല. ഈ വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിലും ഗ്രേയ്സ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. നേരത്തെ ഗ്രേസ് മാർക്ക് വിതരണത്തിൽ അസമത്വം ഉണ്ടായിരുന്നതായും അവ പരിഹരിച്ച് നിയുക്തമായ രീതിയിൽ ആയിരിക്കും ഇത്തവണ ഗ്രേസ് മാർക്ക് അനുവദിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം മുതൽ വിദ്യാ‍ര്‍ത്ഥികൾക്ക് ഗ്രേയ്സ് മാര്‍ക്കിന് അപേക്ഷിക്കാനാവും.

article-image

dbdf

You might also like

  • Straight Forward

Most Viewed