വിദ്വേഷ പ്രസ്താവനയുമായി വീണ്ടും ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂർ


ഹിന്ദുക്കൾ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി വെക്കണമെന്നും ജിഹാദിന് മറുപടി നൽകണമെന്നും പ്രജ്ഞ സിംഗ് പറഞ്ഞു. തങ്ങളെയും തങ്ങളുടെ ആത്‌മാഭിമാനത്തെയും ആക്രമിക്കുന്നവർക്ക് തിരിച്ചടി നൽകാൻ ഹിന്ദുക്കൾക്ക് അവകാശമുണ്ട് എന്നും എംപി കൂട്ടിച്ചേർത്തു.

“അവർക്ക് ജിഹാദിൻ്റെ ഒരു പാരമ്പര്യമുണ്ട്. അവർ പ്രേമിച്ചാലും അതിൽ ജിഹാദുണ്ട്. നമ്മളും പ്രേമിക്കും. നമ്മൾ ദൈവങ്ങളെ സ്നേഹിക്കും. ഒരു സന്യാസി അവൻ്റെ ദൈവത്തെ സ്നേഹിക്കും. സന്യാസി പറയുന്നു ഈ ലോകം ദൈവമുണ്ടാക്കിയെന്ന്. എല്ലാ അടിച്ചമർത്തലുകളും തെറ്റുകളും അവസാനിപ്പിക്കണമെന്ന് പറയുന്നു. അതല്ല സ്നേഹത്തിൻ്റെ ശരിയായ നിർവചനമെങ്കിൽ ഇവിടെ നിലനിൽക്കില്ല. അതുകൊണ്ട് ലവ് ജിഹാദ് ചെയ്യുന്നവർക്ക് മറുപടി നൽകുക. നിങ്ങളുടെ പെണ്മക്കളെ സംരക്ഷിക്കുക. അവർക്ക് ശരിയായ മൂല്യങ്ങൾ പകർന്നുനൽകുക. വീട്ടിൽ കത്തികൾ കരുതിവെക്കുക. ചുരുങ്ങിയ പക്ഷം പച്ചക്കറികൾ അരിയുന്ന കത്തികൾ മൂർച്ച കൂട്ടി വെക്കുക. എപ്പോഴാണ് ആവശ്യം വരുന്നതെന്നറിയില്ല. എല്ലാവർക്കും സ്വയരക്ഷയ്ക്ക് അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട് കയ്യേറി ആക്രമിച്ചാൽ അവർക്ക് തക്ക മറുപടി കൊടുക്കേണ്ടത് നമ്മുടെ അവകാശമാണ്.”- പ്ര‌ഗ്യ പറഞ്ഞു.

“മിഷണറി സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതുവഴി നിങ്ങൾ സ്വയം അഗതി മന്ദിരങ്ങളുടെ വാതിൽ തുറക്കുകയാണ്. അവിടെ പഠിപ്പിച്ചാൽ മക്കൾ നിങ്ങളുടെയോ നിങ്ങളുടെയോ സംസ്കാരത്തിലാവില്ല. അവർ അഗതി മന്ദിരങ്ങളുടെ സംസ്കാരത്തിൽ വളരും. സ്വാർത്ഥരാവും. വീട്ടിൽ പൂജ ചെയ്യൂ. ധർമത്തെപ്പറ്റിയും ശാസ്ത്രത്തെപ്പറ്റിയും വായിച്ച് മക്കളെ അത് പഠിപ്പിക്കൂ. അങ്ങനെയെങ്കിൽ അവർ നമ്മുടെ മൂല്യങ്ങളെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും പഠിക്കും.”- അവർ കൂട്ടിച്ചേർത്തു.

article-image

dfgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed