കേരളത്തിലെ സാമൂഹ്യ പ്രവർത്തകർ തന്നെ കളിപ്പിക്കുകയാണെന്ന് ദയാബായി

കേരളത്തിൽ തനിക്കുണ്ടായത് ദുരനുഭവങ്ങളെന്ന് സാമൂഹ്യപ്രവർത്തക ദയാബായി. കേരളത്തിലെ സാമൂഹ്യ പ്രവർത്തകർ തന്നെ കളിപ്പിക്കുകയാണ്. തന്റെ പാട്ടും ദൃശ്യങ്ങളും ചില ഫൗണ്ടേഷനുകൾ ദുരുപയോഗം ചെയ്തു. വിഷയങ്ങൾ ജനശ്രദ്ധയിലെത്തിക്കുകയാണ് തന്റെ ലക്ഷ്യം. എന്നാൽ മറ്റു പലർക്കും വേറെയും ലക്ഷ്യങ്ങളുണ്ടെന്ന് അറിയാൻ താൻ വൈകിയെന്നും ദയാബായി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.’ആളുകളുമായിട്ട് ഇടപെടുമ്പോൾ എപ്പോഴും എനിക്ക് എന്ത് ലഭിക്കുമെന്നാണ് അധികപേരും ചിന്തിക്കുന്നത്. സ്വന്തമായി എഴുതിയ പാട്ട് വീഡിയോ ആക്കാനായി ഒരാൾ സഹായിക്കാൻ വന്നു. വീഡിയോ ചിത്രീകരണത്തിനും മറ്റും ഞാൻ തന്നെയാണ് പണം ചെലവാക്കിയത്. എന്നാൽ വീഡിയോ പുറത്ത് വന്നപ്പോൾ അതിൽ നൽകിയത് വേറെ ഫൗണ്ടേഷന്റെ കോൺടാക്ട് നമ്പറായിരുന്നു. അത് ഞാൻ അറിഞ്ഞിട്ടില്ലാ’യിരുന്നെന്നും അവർ പറഞ്ഞു.
സമരപന്തലിൽ വെച്ച് വളരെ ബാഗ് നഷ്ടപ്പെട്ടു. ഒരുപാട് ഫോൺനമ്പറുള്ള ഡയറിയടക്കമുള്ള ബാഗാണ് നഷ്ടപ്പെട്ടത്. ഒരുപാട് സ്ഥലങ്ങളിൽ സമരം നടത്തിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും അവർ പറഞ്ഞു.
fgj