ഇടുക്കി ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുന്നു


ഇടുക്കി ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുന്നു. മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് ജാഗ്രതാ നിർദേശം നൽകി. കരിമണ്ണൂർ, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് നിലവിൽ കൊല്ലുന്നത്. കൂടുതൽ പ്രദേശങ്ങളിലെ പന്നികളെ കൊല്ലേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.  പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. 

കരിമണ്ണൂ‍ർ പഞ്ചായത്തിൽ ഇതുവരെ 300 പന്നികളെയാണ് കൊന്നത്. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോഗം ബാധിച്ച പന്നികളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് നി‍ർദ്ദേശം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed