സിപിഎമ്മിന്റെ സമരാഹ്വാനം: രാജ്ഭവന്റെ സുരക്ഷയ്ക്ക് കേന്ദ്രസേന


ഒരു ലക്ഷം പേരെ അണിനിരത്തി സിപിഎം വലിയ സമരപരപാടി അഹ്വാനം ചെയ്തിരിക്കെ രാജ്ഭവന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേന എത്തി. രാജ്ഭവന്റെ പരിസര പ്രദേശങ്ങളിൽ‍ കമാൻഡോകളെ വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്. രാജ്ഭവനിലേക്കുള്ള മാർ‍ച്ച് നേരിടാൻ കേരള പോലീസ് സംരക്ഷണം ഒരുക്കില്ലെന്ന ഗവർണറുടെ വിലയിരുത്തലാണ് കേന്ദ്ര സംരക്ഷണത്തിന് പിന്നിൽ.

എൽ‍ഡിഎഫിന്റെ രാജ്ഭവൻ മാർ‍ച്ചിന് സർ‍ക്കാർ‍ ഒത്താശയുണ്ട്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായി തന്നെ സമരത്തിൽ പങ്കെടുക്കുന്നതും കേരള പൊലീസിന് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലേക്ക് ആയി. സമരക്കാരെ നേരിടാൻ കേന്ദ്ര സേന എത്തിയതോടെ സർക്കാരും പാർട്ടിയും അങ്കലാപ്പിലാണ്. ധൈര്യമുള്ളവർ‍ രാജ്ഭവനിലേക്ക് സമരം നടത്തട്ടേയെന്ന് ഗവർ‍ണർ‍ വെല്ലുവിളിച്ചിരുന്നു. ആ വെല്ലുവിളി വെറുതെയല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നവംബർ 15ന് 1 ലക്ഷം പേരെ അണിനിരത്തിയാണ് സിപിഎം രാജ്ഭവൻ മാർ‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്ഭവന് ചുറ്റും തോക്കുമായ് റോന്ത് ചുറ്റുന്ന കമാൻഡോകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

article-image

xdfghf

You might also like

  • Straight Forward

Most Viewed