കേരളത്തിൽ പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിക്കൽ‍ പ്രായം 60 ആയി ഏകീകരിച്ചു


സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിക്കൽ‍ പ്രായം 60 ആയി ഏകീകരിച്ചു. വിരമിക്കൽ‍ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെൻഷൻ പ്രായം ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോർ‍ട്ട് അംഗീകരിച്ചാണ് സർ‍ക്കാരിന്റെ നടപടി. എന്നാൽ‍ നിലവിൽ‍ വിരമിച്ചവർ‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.

കെ.എസ്.ആർ‍.ടി.സി, കെ.എസ്.ഇ.ബി, ജലവകുപ്പ് എന്നിവയ്ക്കും ഈ ഉത്തരവ് ബാധകമല്ല. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനുകൾക്കും ഇതിന്റെ ഗുണം ലഭിക്കും.

article-image

shdrh

You might also like

Most Viewed