അരിവില കുതിച്ചുയരുന്നു; വെള്ള നീല കാർഡുകാർക്ക് റേഷൻകട വഴി 8 കിലോ അരി

അരിവില നിയന്ത്രിക്കാൻ ഇടപെടലുകളുമായി സംസ്ഥാന സർക്കാർ. നാളെ മുതൽ വെള്ള നീല കാർഡുകാർക്ക് എട്ട് കിലോ അരി റേഷൻകട വഴി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
സംസ്ഥാനത്ത് മുഴുവൻ മിതമായ നിരക്കിൽ അരി എത്തിക്കാൻ അരിവണ്ടി പദ്ധതി ആരംഭിക്കും. സപ്ലൈകോ നിരക്കിൽ എല്ലാ സ്ഥലത്തും അരി വണ്ടിയിലൂടെ എത്തിക്കും. അരിവില നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
duyu