സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തി

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഗോവിന്ദനെ പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി ഞായറാഴ്ച ചര്‍ച്ച നടത്തിയ ശേഷം പേര് ശുപാർശ ചെയ്തിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയാണ് ഔദ്യോഗികമായി പേര് നിർദേശിച്ചത്.
നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ ബേബി, എ. വിജയരാഘവൻ എന്നിവരാണ് കേരളത്തിൽനിന്ന് പിബി അംഗങ്ങളായുള്ളത്.
duftiu