പാനൂരിൽ‍ യുവതിയെ വീട്ടിൽ‍ കയറി വെട്ടിക്കൊന്നു


പാനൂരിൽ‍ യുവതിയെ വീട്ടിൽ‍ കയറി വെട്ടിക്കൊന്നു. കണ്ണാച്ചാന്‍ കണ്ടി ഹൗസിൽ‍ വിനോദിന്റെ മകൾ‍ വിഷ്ണുപ്രിയ(23)യെയാണ് കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തിയത്. മുഖംമൂടി ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ‍ പറഞ്ഞു. ഇന്ന് ഉച്ച 12 മണിക്ക് ശേഷമാണ് വീടിനുള്ളിൽ‍ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. 

ആക്രമണസമയത്ത് വീട്ടിൽ‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ.സംഭവത്തിൽ‍ സിസിടിവി ദൃശ്യങ്ങൾ‍ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

article-image

രതലരകച

You might also like

  • Straight Forward

Most Viewed