കിളികൊല്ലൂർ പൊലീസ് മർദ്ദനം; ഡിജിപിയോട് റിപ്പോർട്ട് തേടി കരസേന

കിളികൊല്ലൂർ പൊലീസ് മർദ്ദനവിഷയത്തിൽ ഇടപെടാൻ സൈന്യം. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടി. കേസ് മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ ആവശ്യപ്പെടുമെന്നാണ് വിവരം.
സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും സൈന്യം ആരോപണം ഉയർത്തുന്നുണ്ട്.വിഷ്ണുവിന്റെ അറസ്റ്റ് ചെയ്‌തത് അറിയിച്ചില്ല.
സൈനികൻ വിഷ്ണുവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് അമ്മ സലീല പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നൽകും. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ഉടനെ സമീപ റെജിമെന്റിൽ അറിയിക്കണമെന്ന നിയമം പാലിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
്പബി