വയനാട് നിന്ന് കാണാതായ സി.ഐ സുഹൃത്തിന്‍റെ വീട്ടിൽ


വയനാട് പനമരത്ത് നിന്ന് കാണാതായ സി.ഐയെ തിരുവനന്തപുരത്ത് കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ സി.ഐ കെ.എ എലിസബത്തിനെ (54) ആണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നാണ് സി.ഐയെ കണ്ടെത്തിയതെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ‍ കോടതിയിലേക്ക് കോർ‍ട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ സി.ഐയെ വൈകീട്ട് 6.30മുതലാണ് കാണാതായത്. സി.ഐയുടെ സ്വകാര്യ ഫോൺ നമ്പറും ഔദ്യോഗിക ഫോൺ നമ്പറും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.  

അവസാനമായി ഫോണിൽ‍ സംസാരിച്ച വ്യക്തിയോട് താൻ കൽ‍പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ‍, പനമരം പൊലീസ് കൽ‍പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. മാനന്തവാടി ഡിവൈ.എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

article-image

ോേൂേബ

You might also like

Most Viewed