കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ എൽദോസ് കുന്നപ്പള്ളി പാർട്ടിക്ക് പുറത്തെന്ന് കെ. സുധാകരൻ


പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരായ പരാതിയിൽ പാർട്ടി അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കേസിൽ അന്വേഷണം തുടരുകയല്ലേ. എംഎൽഎയുടെ വിശദീകരണം പാർട്ടി പരിശോധിക്കും. കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും അതാണ് കോൺ‍ഗ്രസിന്‍റെ നയമെന്നും സുധാകരൻ വിശദീകരിച്ചു.

സംഭവം പാർട്ടി വിശദീകരണം തേടിയെന്ന് രമേശ് ചെന്നിത്തല എംഎൽഎയും വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ ആക്രമണം കോണ്‍ഗ്രസ് രീതിയല്ല. അതിനാൽ സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

dghxzxf

You might also like

Most Viewed