പഴവര്‍ഗങ്ങളുടെ മറവില്‍ ലഹരിക്കടത്ത്; കാലടി സ്വദേശി മുംബൈയില്‍ അറസ്റ്റില്‍


ഴവര്‍ഗങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയ കേസില്‍ മുംബൈയില്‍ മലയാളി അറസ്റ്റിലായി.

കാലടി സ്വദേശി വിജിന്‍ വര്‍ഗീസാണ് ഡിആര്‍ഐയുടെ പിടിയിലായത്. സെപ്തംബര്‍ 30നാണ് 1470 കോടിയുടെ ലഹരിമരുന്നുമായി ട്രക്ക് പിടികൂടിയത്. 198 കിലോ മെത്തും 9 കിലോ കൊക്കെയിനുമാണ് പിടിച്ചെടുത്തത്.

ഇറക്കുമതി ചെയ്ത ഓറഞ്ച് എന്ന രീതിയിലാണ് രേഖകളില്‍ കാണിച്ചിരുന്നത്. യമിട്ടോ ഇന്റര്‍നാഷണല്‍ എന്ന കമ്ബനിയുടെ പേരിലാണ് ലോഡുകള്‍ എത്തിയിരുന്നത്. വിജിന്‍ വര്‍ഗീസിന്റെ പേരിലാണ് കമ്ബനിയുടെ ഉടമസ്ഥത.

വിജിന്റെ സുഹൃത്തായ മന്‍സൂര്‍ തച്ചാംപറമ്ബില്‍ എന്നയാളും ലഹരിക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് എന്ന കമ്ബനിയുടെ ഉടമയാണ് മന്‍സൂര്‍. ലഹരിക്കടത്തിന്റെ 70 ശതമാനം ലാഭം വിജിനും 30 ശതമാനം ലാഭം മന്‍സൂറിനുമാണ് എന്ന തരത്തിലായിരുന്നു ഇടപാട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed