ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണ് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ദേശീയ പാതയിൽ ട്രയിലർ ലോറിയിൽ നിന്ന് കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ വീണ് രണ്ട് കാൽ നടയാത്രക്കാർ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ്‌ സംഭവം നടന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്നാണ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ഷീറ്റുകൾ റോഡിൽ വീണത്.

ലോറിയിലുണ്ടായിരുന്ന നൂറോളം ഇരുമ്പ് ഷീറ്റുകളിൽ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം കെട്ടുപൊട്ടി റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവയുടെ അടിയിൽപെട്ട ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ഓടിക്കൂടിയാണ് മുഹമ്മദലി ഹാജിയെയും ഷാജിയെയും ഷീറ്റുകൾക്കടിയിൽ നിന്ന് പുറത്തെടുത്തത്.

article-image

െു

You might also like

  • Straight Forward

Most Viewed