കള്ളുഷാപ്പിലെ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു


കള്ളുഷാപ്പിലെ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ തൈക്കാട്ടുശേരിയിലാണ് സംഭവം. തൈക്കാട്ടുശേരി പൊന്തിക്കൽ ജോബി (41) ആണ് മരിച്ചത്. ജോബിയെ കുത്തിയ വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ഇന്ന് രാവിലെയാണ് സംഭവം. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ ജോബിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു.

article-image

stgdh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed