വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ വേണമെന്ന് കെ.എം ഷാജി

വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി കോടതിയിൽ. കണ്ണൂരിലെ വീട്ടിൽ നിന്ന് പിടികൂടിയ 47 ലക്ഷം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ഷാജി വിജിലൻസ് കോടതിയെ സമീപിച്ചത്. ഹർജി കോടതി ഇന്നു പരിഗണിക്കും. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം.
അതേസമയം പണം തിരികെ നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിജിലൻസ് കോടതിയെ അറിയിക്കും. അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് ഷാജിയുടെ വീട്ടിൽനിന്ന് 47 ലക്ഷം രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തത്.
fhh