ചങ്ങനാശ്ശേരിയിൽ നായയെ കെട്ടിത്തൂക്കിയ സംഭവം; പൊലീസ് കേസെടുത്തു


ചങ്ങനാശ്ശേരി പെരുന്നയിൽ നായയെ കെട്ടിത്തൂക്കിയ സംഭവത്തിൽ കേസെടുത്ത് ചങ്ങനാശ്ശേരി പൊലീസ്. ഐപിസി 429 പ്രകാരമാണ് കേസെടുത്തത്. നായയുടെ മൃതദേഹം കണ്ടെത്തി പോസ്റ്റ്‌മോർട്ടത്തിനയയ്ക്കും.

ഇന്നലെ രാവിലെയാണ് കോട്ടയം പെരുന്നയിൽ നായയെ കെട്ടിതൂക്കിയ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രണ്ടുദിവസം മുൻപ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന.

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് പട്ടിയെ കയറിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാരെത്തിയാണ് നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവ് ചെയ്തത്.

article-image

ംപമപ

You might also like

  • Straight Forward

Most Viewed