മട്ടാഞ്ചേരി ജൂത പള്ളിക്ക് മുന്നിലെ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു; പ്രതിക്കെതിരെ യുഎപിഎ ചുമത്തി


ശാരിക

എറണാകുളം: മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ ജൂത പള്ളിക്ക് മുന്നിൽ നടന്ന തീവെപ്പ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. സംഭവത്തിന്റെ ഗൗരവവും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിച്ചാണ് കേസ് അന്വേഷിക്കാൻ എൻഐഎ നിയമത്തിലെ സെക്ഷൻ 6(5), 8 എന്നിവ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ക്രമസമാധാനം തകർക്കാനും ലക്ഷ്യമിട്ടുള്ള കുറ്റകൃത്യം എന്ന നിലയിലാണ് പ്രതിക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

ഒക്ടോബർ 12-ന് പുലർച്ചെ 2.31-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോലഞ്ചേരി സ്വദേശിയായ എബിൻ പോൾ കാനിൽ കരുതിയ ദ്രാവകമൊഴിച്ച് ജൂത പള്ളിയുടെയും സമീപത്തെ 'കൊച്ചിൻ ബ്ലോസംസ് അക്വേറിയം നഴ്സറി'യുടെയും മുന്നിലുണ്ടായിരുന്ന ഫ്ലെക്സ് ബാനറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീയിടുകയായിരുന്നു. പ്രദേശത്ത് ഭീതി പടർത്താനും സാമുദായിക വിഭാഗങ്ങൾക്കിടയിൽ ശത്രുതയും സ്പർധയും വളർത്താനും ലക്ഷ്യമിട്ടാണ് ഈ അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഒക്ടോബർ 12-ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടക്കത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 326(g) പ്രകാരമാണ് കേസെടുത്തതെങ്കിലും, ഒക്ടോബർ 22-ലെ റിപ്പോർട്ട് അനുസരിച്ച് എക്സ്പ്ലോസീവ് സബ്സ്റ്റൻസസ് ആക്ട് (1908) സെക്ഷൻ 3(a), യുഎപിഎ അഥവാ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (1967) ഭീകരപ്രവർത്തനവും ഗൂഢാലോചനയും വ്യക്തമാക്കുന്ന സെക്ഷൻ 16(1)(b), സെക്ഷൻ 18 എന്നിവ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. ഒക്ടോബർ 26-ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ എൻഐഎ കൊച്ചി ബ്രാഞ്ച് കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. കേസിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥയായി ഇൻസ്പെക്ടർ ആനി എസ് പിയെ ചുമതലപ്പെടുത്തുകയും സംഭവത്തിന് പിന്നിലെ വിശാലമായ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ട് എൻഐഎ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

article-image

xzcvzcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed