കനത്ത മഴയില്‍ മുങ്ങി കൊച്ചി; കടകളിലും വീടുകളിലും വെള്ളം കയറി, ഗതാഗതക്കുരുക്ക്


മണിക്കൂറുകളായി പെയ്യുന്ന മഴയില്‍ മുങ്ങി കൊച്ചി. അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ ജില്ലയിൽ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. കൊച്ചിയിലെ പ്രധാനപാതകളും ഇടറോഡുകളിമെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. റോഡുകളിൽ വാഹനങ്ങളടക്കം കുടുങ്ങിക്കിടക്കുകയാണ്.

എം ജി റോഡ്, കലൂര്‍, പനമ്പള്ളി നഗര്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലാണ്. രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സ്ഥിതിയാണ്.

അതേസമയം കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. തൃപ്പുണിത്തുറയില്‍ അത്തച്ചമയ ആഘോഷങ്ങളെത്തുടര്‍ന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴയെത്തുടര്‍ന്ന് അത്തച്ചമയഘോഷയാത്രയും ആശങ്കയിലാണ്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed