സെക്രട്ടറി സ്ഥാനത്ത് നിന്ന് കൊടിയേരി മാറാൻ സാധ്യത; തീരുമാനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ


സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിയേക്കും. അനാരോഗ്യം മൂലം കോടിയേരിക്ക് വിശ്രമം അനുവദിക്കാന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു എന്നാണ് വിവരം. സി പി ഐ എം നേതൃയോഗങ്ങളില്‍ ഇത് സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്. ഇതിന്റെ ഭാഗമായി സി പി ഐ എം സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ഉടന്‍ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവര്‍ കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. സെക്രട്ടറിയേറ്റ് തീരുമാനം മൂവരും കോടിയേരിയെ അറിയിച്ചു. ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദൻ തുടങ്ങിയവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 

You might also like

  • Straight Forward

Most Viewed