ഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നു
ഉണ്ണി ആറിന്റെ മലയാളി മെമ്മോറിയല്‍ എന്ന പുസ്തകത്തിന്റെ കവര്‍ പേജില്‍ സവര്‍ണ വേഷത്തില്‍ അവതരിപ്പിച്ച ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെ ചിത്രം വിവാദമാകുന്നു. ഡി സി ബുക്സ് പുറത്തിറക്കിയ പുസ്തകത്തില്‍ ബി ആര്‍ അംബേദ്കറെ കസവു ധോത്തിയും ഷര്‍ട്ടും ധരിച്ച് ഒരു ഫ്യൂഡല്‍ വീടിന്റെ പശ്ചാത്തലത്തില്‍ ഇരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
വ്യത്യസ്തമായ കവര്‍പേജുകള്‍ കൊണ്ട് പ്രശസ്തനായ സൈനുല്‍ ആബിദിന്റെതാണ് ഡിസൈന്‍. കവര്‍ പേജ് ഇതിനോടകം വിമര്‍ശനം ഏറ്റ് വാങ്ങുന്നുണ്ട്. അംബേദ്കറുടെ പൈതൃകം ഉള്‍ക്കൊള്ളാനുള്ള സവര്‍ണ്ണ നായര്‍ സമുദായത്തിന്റെ ബോധപൂര്‍വമായ ശ്രമം ആണിത് എന്നാണ് ചിലര്‍ പറയുന്നത്.
