ലഹരി വില്‍പ്പന തടയാന്‍ ഡിവൈഎഫ്‌ഐ സ്‌ക്വാഡ്; 'പൊലീസിനേയും എക്‌സൈസിനേയും സഹായിക്കും'


സംസ്ഥാനത്തെ വ്യാപക ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഡിവൈഎഫ്‌ഐ. കേരളത്തില്‍ നഗര-ഗ്രാമ വ്യത്യാസം ഇല്ലാതെ ലഹരി വ്യാപിച്ചു. സ്‌ക്കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ചും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നാടിനെ ലഹരിയില്‍ നിന്നും മോചിപ്പിക്കാന്‍ ജനകീയ ഇടപെടലുകള്‍ നടത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സെപ്തംബര്‍ 1 മുതല്‍ 20 വരെ ഡിവൈഎഫ്‌ഐ കേരളത്തില്‍ 2500 കേന്ദ്രങ്ങളില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും. സെപ്തംബര്‍ 18 ന് 25000 യൂണിറ്റ് കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം അറിയിച്ചു.

You might also like

  • Straight Forward

Most Viewed