അട്ടപ്പാടിയിൽ നാലുവയസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂര പീഡനത്തിനിരയാക്കി


അട്ടപ്പാടിയിൽ നാലുവയസുകാരനെ പീഡനത്തിനിരയാക്കിയതായി പരാതി. അമ്മയും സുഹൃത്തും ചേർന്ന് കുട്ടിയുടെ കാൽപാദങ്ങളും കൈവിരലുകളും പൊള്ളിച്ചു. സ്റ്റൗവിൽ വെച്ചാണ് പൊള്ളിച്ചത്. ഇലക്ട്രിക് വയറുകൾ ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി തല്ലുകയും ചെയ്തു. കുട്ടിയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മർദ്ദനമേറ്റ കുട്ടിയുടെ കാലിന്റെ താഴ്ഭാഗത്തെ മാസം അടർന്ന് പോയിട്ടുണ്ട്.

കുട്ടിയുടെ അച്ഛന്റെ പരാതിയിൽ അമ്മയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയും സുഹൃത്തും ഒരുമിച്ചാണ് താമസിക്കുന്നത്. കുട്ടിയും ഇവരോടൊപ്പമാണ് ഉണ്ടായിരുന്നത്.

You might also like

  • Straight Forward

Most Viewed