യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം

ദളിത് യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റീസ് മേരി ജോസഫിന്‍റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ എറണാകുളം പ്രൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സൂരജ് ഹൈക്കോടതിയെ സമീപിച്ചത്.
ക്രൈം പത്രാധിപർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ ദളിത് യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നാണ് സൂരജ് പാലാക്കാരനെതിരെയുള്ള കേസ്.