ബിജെപി നേതാവ് സൊണാലി ഫോഗട്ട് അന്തരിച്ചു

ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവ് സൊണാലി ഫോഗട്ട്(42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയിൽ വച്ചായിരുന്നു അന്ത്യം.
2019ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദംപുരിൽ നിന്ന് ബിജെപിക്കായി മത്സരിച്ച സൊണാലി മുൻ ബിഗ് ബോസ് താരം കൂടിയായിരുന്നു.