ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തിൽ ലീഗ് പറയുന്നതിൽ കാര്യമുണ്ടെന്ന് കെ മുരളീധരൻ


ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്‌ലിം ലീഗിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി. മുസ്‌ലിം ലീഗ് പറയുന്നതില്‍ കാര്യമുണ്ടെന്നും കുട്ടികളെ ക്ലാസില്‍ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ലെന്ന് മുരളീധരന്‍ പ്രതികരിച്ചു.

'ഇത് തല തിരിഞ്ഞ പരിഷ്‌കാരമാണ്.കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ കേരളത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്' കെ.മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

You might also like

Most Viewed